ബഹിരാകാശയാത്രയ്ക്ക് തയ്യാറെടുത്ത് യാത്രികന്‍ സന്തോഷ് ജോര്‍ജ് കുളങ്ങര. തയ്യാറെടുപ്പുകള്‍ എല്ലാം അവസാനഘട്ടത്തിലാണ് എന്ന് സന്തോഷ് ജോര്‍ജ് കുളങ്ങര പറയുന്നു. പല ഘട്ടങ്ങളായി ഉള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായ ശേഷമാണ് ബഹിരാകാശ യാത്രയ്ക്ക് ഒരുങ്ങുന്നത്. യാത്രയ്ക്കായി രണ്ട് ഘട്ടങ്ങളായി ഉള്ള പരിശീലനം ആണ് സന്തോഷ് ജോര്‍ജ് കുളങ്ങര പൂര്‍ത്തിയാക്കിയത്. അതിലൊന്ന് സീറോ ഗ്രാവിറ്റി പരിശീലനമായിരുന്നു.
ബഹിരാകാശത്ത് എത്തിയാല്‍ ഭാരരഹിതമായ അവസ്ഥയാണ് ഉണ്ടാവുക. ആ അവസ്ഥ ഭൂമിയില്‍ നിന്ന് തന്നെ അനുഭവിക്കുക എന്നതാണ് ഈ പരിശീലനം കൊണ്ട് ഉദ്ദേശിക്കുന്നത്.ഫ്‌ലോറിഡയിലെ കെന്നഡി സ്‌പോര്‍ട്‌സ് സെന്ററില്‍ ആണ് ഈ പരിശീലനം നടന്നത്. ബഹിരാകാശത്ത് എത്തുമ്പോള്‍ ശരീരത്തില്‍ ഉണ്ടാകുന്ന അവസ്ഥ ഈ പരിശീലനത്തില്‍ നേരിട്ട് മനസ്സിലാക്കാനായി. ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ അനുഭവിച്ചറിയാന്‍ ആയി എന്നും അദ്ദേഹം പറയുന്നു.രണ്ടാമത്തെ പരിശീലനം നടന്നത് ഫിലാഡല്‍ഫിയായിലെ നാസ്റ്റാര്‍ സെന്ററില്‍ ആയിരുന്നു.
ബഹിരാകാശത്തേക്ക് പോകുമ്പോഴും തിരിച്ചു വരുമ്പോഴും ഭാരം ഇരട്ടിയാകും എന്ന അവസ്ഥയാണ് അനുഭവപ്പെടുക. എട്ട് ഇരട്ടിയോളം ഭാരം കൂടും എന്നതാണ് സാധാരണ നിലയില്‍ അനുഭവപ്പെടുന്നത്. ഇതിനാണ് ഗ്രാവിറ്റി ടോളറന്‍സ് പരിശീലനം നല്‍കിയത്. ഏറ്റവും കഠിനമായ പരിശീലനം ഇതാണ് എന്ന് അദ്ദേഹം പറയുന്നു. ബഹിരാകാശ യാത്ര പുറപ്പെടുന്നതിനു തൊട്ടു മുന്‍പ് പേടകത്തിനുള്ളില്‍ എങ്ങനെ നിലകൊള്ളണം എന്ന കാര്യത്തിലും പരിശീലനം ഉണ്ടാകും. ബഹിരാകാശയാത്രയുടെ വിവരണവും അദ്ദേഹം പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിക്കുമെന്നുറപ്പ് നല്‍കി.

