സിസ്റ്റര്‍ ലൂസി കളപ്പുരയെ പുറത്താക്കിയ സംഭവം : വിശദീകരണം ആവശ്യപ്പെട്ട് വനിതാകമ്മിഷന്‍

ന്യൂഡല്‍ഹി: സിസ്റ്റര്‍ ലൂസി കളപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കിയ സംഭവത്തില്‍ ചീഫ് സെക്രട്ടറിക്കും എഫ്‌സിസി സുപ്പീരിയര്‍ ജെനറല്‍ സിസ്റ്റര്‍ ആന്‍ ജോസഫിനും കത്തയച്ച് ദേശീയ വനിതാ കമ്മീഷന്‍. സംഭവത്തില്‍ വിശദീകരമം ആവശ്യപ്പെട്ടാണ് കമ്മിഷന്‍ കത്തയച്ചിരിക്കുന്നത്..സഭാ നിയമങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന് കാട്ടി ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ 2019 മെയിലാണ് സിസ്റ്റര്‍ ലൂസി കളപ്പുരയോട് മഠത്തില്‍ നിന്നും പുറത്തുപോകാനാവശ്യപ്പെട്ടത്.