കൊച്ചി: കളളപ്പണം വെളുപ്പിക്കല്‍ നിയമ പ്രകാരമുള്ള അന്വേഷണത്തിന്റെ ഭാഗമായി എസ്എന്‍സി ലാവലിന്‍ കമ്പനിയുടെ ആസ്തിവകകളുടെ വിശദാംശങ്ങള്‍ തേടി എന്‍ഫോഴ്‌സ്‌മെന്റ്. കൊച്ചിയിലെ ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ വികാസ് മേത്ത നല്‍കിയ നോട്ടീസില്‍ ഏഴ് സുപ്രധാന വിവരങ്ങാണ് ഇഡി ആവശ്യപ്പെട്ടിട്ടുള്ളത്.കമ്പനി ഇന്ത്യയിലും വിദേശത്തും വാങ്ങിയ സ്വത്തുക്കള്‍, രാജ്യത്തിനകത്തും പുറത്തുമുള്ള ഓഫീസുകളുടെയും ജീവനക്കാരുടെയും വിശദാംശങ്ങള്‍, ധനകാര്യ വിഭാഗം ഡെപ്യൂട്ടി ഡയറക്ടറുടെ രണ്ട് പാസ്‌പോര്‍ട്ട് ഫോട്ടോ അടക്കമുള്ള രേഖകള്‍ ആണ് ഹാജരാക്കാന്‍ നിര്‍ദ്ദശിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമുള്ള അന്വേഷണത്തിന്റെ ഭാഗമാണ് രേഖകള്‍ സഹിതം പ്രതിനിധികളോട് ഹജരാകാന്‍ ആവശ്യപ്പെടുന്നതെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഫെബ്രുവരിയില്‍ ഗുഡ്ഗാവിലെ ഓഫീസ് വിലാസത്തില്‍ കത്തയച്ചിരുന്നുവെങ്കില്‍ കമ്പനിക്ക് അത്തരം കള്ളപ്പണ കേസില്‍ പങ്കില്ലെന്ന മറുപടിയാണ് നല്‍കിയത്. തുടര്‍ന്ന് മുംബൈയിലെ ഫിനാന്‍സ് ഡയറക്ടര്‍ക്ക് ഏപ്രില്‍ 8ന് വീണ്ടും കത്ത് നല്‍കി. കള്ളപ്പണം വെളുപ്പിക്കല്‍ നിയമം നിലവില്‍ വന്നത് 2003ലാണെന്നും സംസ്ഥാന സര്‍ക്കാരുമായി 1995ല്‍ നടന്ന കരാര്‍ ഈ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നുമാണ് പ്രധാന വാദം.
2021-04-26

