സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ സൗജന്യമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: പതിനെട്ടിനും 45നുമിടയില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് സര്‍ക്കാര്‍. കഴിഞ്ഞ ദിവസം മുതല്‍ കോവിന്‍ ആ്പ്പ് വഴി പതിനെട്ട് വയസ് കഴിഞ്ഞവര്‍ക്ക് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചിരുന്നു. പുറത്തിറക്കിയ പുതിയ ഉത്തരവ് പ്രകാരം വാക്‌സിന്‍ എല്ലാവര്‍ക്കും സൗജന്യമായാണ് നല്‍കുക.

18 നും 45 നും ഇടയിലുള്ളവര്‍ക്ക് രണ്ട് ഡോസ് വാക്‌സീന്‍ സൗജന്യമായി തന്നെ നല്‍കാന്‍ ഇന്നലെ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേരളം ഒരു കോടി ഡോസ് വാക്‌സീന്‍ വില കൊടുത്ത് വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. വാക്‌സീന്‍ വില സംബന്ധിച്ച് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേസുകളുണ്ട്. വിധി വന്ന ശേഷമായിരിക്കും ഓര്‍ഡര്‍ കൊടുക്കുക എന്നും മുഖ്യമന്ത്രി അറിയിച്ചു.