ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ നേരില്‍കണ്ട് പരാതി നല്‍കി ബിജെപി

bjp leaders

തിരുവനന്തപുരം: കേരളത്തില്‍ പല കള്ളക്കേസും ചമച്ച് ബി ജെ പി നേതാക്കന്മാരെ ജയിലിലടക്കാന്‍ പിണറായി സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് കുമ്മനം രാജശേഖരന്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ നേരില്‍കണ്ട് പരാതി നല്‍കിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊടകര കുഴല്‍പ്പണക്കേസില്‍ രണ്ടാമതൊരു അന്വേഷണം പ്രഖ്യാപിച്ചത് ബി ജെ പിയെ വേട്ടയാടാന്‍ വേണ്ടിയാണെന്നും പാര്‍ട്ടിയുടെ സത്‌പേര് നശിപ്പിക്കാന്‍ പൊലീസ് ശ്രമിക്കുകയാണെന്നും കുമ്മനം കുറ്റപ്പെടുത്തി.

മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദരയ്‌ക്കെതിരെ കേസെടുക്കാത്തത് എന്താണെന്നും അദ്ദേഹം ചോദിച്ചു. സംഭവത്തില്‍ ഡി ജി പിയെ നേരില്‍ കാണുമെന്നും സുന്ദരയ്‌ക്കെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെടുമെന്നും കുമ്മനം രാജശേഖരന്‍ അറിയിച്ചു. ഒ രാജഗോപാല്‍, വി വി രാജേഷ്, സംസ്ഥാന സെക്രട്ടറി എസ് സുരേഷ് എന്നിവരാണ് കുമ്മനത്തിനൊപ്പം ഗവര്‍ണറെ കാണാനായി രാജ്ഭവനിലെത്തിയത്.