ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനും മുന്‍ കേന്ദ്രമന്ത്രിയുമായ ജിതിന്‍ പ്രസാദ ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന്റെ സാന്നിധ്യത്തിലാണ് ജിതിന്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. 2019ല്‍ ജിതിന്‍ പ്രസാദ പാര്‍ട്ടി വിടുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നുവെങ്കിലും അദ്ദേഹം അത് നിഷേധിച്ചിരുന്നു.
കുറച്ച് നാള്‍ മുന്‍പ് പാര്‍ട്ടിയില്‍ പുനഃസംഘടന ആവശ്യപ്പെട്ട് ജിതിന്‍ പ്രസാദ അടക്കമുള്ളവര്‍ സോണിയാഗാന്ധിക്ക് കത്തയച്ചിരുന്നു. ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നസാഹചര്യത്തില്‍ കത്ത് ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്നാണ് ജിതിന്‍ പ്രസാദ വ്യക്തമാക്കിയത്.
2021-06-09

