കെ എസ് ആര്‍ ടി സി ദീര്‍ഘദൂര സര്‍വ്വീസുകള്‍ നാളെ പുനരാരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നീണ്ട ഇടവേളയ്ക്ക് ശേഷം കെ എസ് ആര്‍ ടി സി ദീര്‍ഘദൂര സര്‍വ്വീസുകള്‍ നാളെ പുനരാരംഭിക്കും. സംസ്ഥാനത്ത് കൊവിഡ് രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മേയ് എട്ടിന് കെ എസ് ആര്‍ ടി സി സര്‍വ്വീസുകള്‍ അവസാനിപ്പിച്ചിരുന്നു. രോഗവ്യാപനം കുറഞ്ഞതിനെ തുടര്‍ന്നാണ് കെ എസ് ആര്‍ ടി സി സര്‍വ്വീസുകള്‍ പുനരാരംഭിക്കാന്‍ ചീഫ് സെക്രട്ടറി അനുമതി നല്‍കിയത്.കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും സര്‍വ്വീസുകള്‍ എന്നതിനാല്‍ യാത്രക്കാരെ നിന്ന് യാത്ര ചെയ്യാന്‍ അനുവദിക്കില്ല. ടിക്കറ്റ് ബുക്കിംഗിന് സൗകര്യമൊരുക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.