ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കാനുള്ള പദ്ധതിക്ക് 50,000 കോടിയോളം രൂപ ചെലവ് വരുമെന്നും ഇതിനാവശ്യമായ പണമുണ്ടെന്നും കേന്ദ്ര ധനമന്ത്രാലയ വൃത്തങ്ങള്‍. അതുകൊണ്ട് തന്നെ സപ്ലിമെന്ററി ഗ്രാന്റുകള്‍ തേടേണ്ട ആവശ്യമില്ലെന്നും രണ്ടാം റൗണ്ടില്‍ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തോടനുബന്ധിച്ച് സപ്ലിമെന്ററി ഗ്രാന്റുകള്‍ ആവശ്യമായി വന്നേക്കുമെന്നും ധനമന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. വിദേശ വാക്‌സിനുകളെ ആശ്രയിക്കാതെ തന്നെ ഭാരത് ബയോടെക്, സിറം ഇന്‍സ്റ്റിറ്റ്യൂട്ട്, ബയോ-ഇ എന്നിവയുടെ വാക്‌സിനുകളിലൂടെ ജനങ്ങള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കാന്‍ സാധിക്കുമെന്നും ധനമന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.കോവാക്‌സിന്‍, കോവിഷീല്‍ഡ് എന്നിവയ്ക്ക് പുറമേ സ്പുട്‌നിക് വി വാക്‌സിനും ഇന്ത്യയില്‍ അനുമതിയുണ്ട്.
2021-06-08

