തിരുവനന്തപുരം: കോണ്‍ഗ്രസ് കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ആരാണ് എത്തുന്നതെന്ന കാര്യത്തില്‍ ജൂണ്‍ ആദ്യവാരത്തോടെ തീരുമാനത്തിലെത്തിയേക്കും. തിരഞ്ഞെടുപ്പ് തോല്‍വിയുടെ കാര്യകാരണങ്ങള്‍ പരിശോധിക്കാന്‍ നിയോഗിക്കപ്പെട്ട അശോക് ചവാന് സമിതി ഉടന്‍ റിപ്പോര്‍ട്ട് ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചേക്കും.കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് ഹൈക്കമാന്‍ഡ് പരിഗണിക്കുന്നവരില്‍ കെ. സുധാകരനാണ് മുന്‍തൂക്കം. കേരളത്തില്‍ നിന്ന് പ്രവര്‍ത്തകരുടെ നിരവധി പരാതികള്‍ ഡല്‍ഹിയിലേക്ക് എത്തുന്നുണ്ട്.
എന്നാല്‍, കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ദളിത് പ്രാതിനിദ്ധ്യമെന്ന നിലയില്‍ കൊടിക്കുന്നില്‍ സുരേഷും ഹൈക്കമാന്‍ഡിന് മേല്‍ സമ്മര്ദ്ദമാരംഭിച്ചിട്ടുണ്ട്. പി.ടി. തോമസ്, കെ.സി. ജോസഫ്, അടൂര്‍ പ്രകാശ്, ബെന്നി ബെഹനാന്, പി.സി. വിഷ്ണുനാഥ് തുടങ്ങിയ പേരുകളും ഉയരുന്നുണ്ട്. എം.പി, എം.എല്‍.എ സ്ഥാനങ്ങള്‍ വഹിക്കാത്ത നേതാവാകണമെന്ന ആവശ്യവുമുയരുന്നു.
2021-05-28

