എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ എന്നതാണ് സര്‍ക്കാര്‍നയമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ എന്നതാണ് സര്‍ക്കാര്‍ നയമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം സഭയില്‍ വായിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് ഉയര്‍ത്തുന്നത് വലിയ വെല്ലുവിളിയാണെന്നും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരും. താഴെത്തട്ടിലുളളവരുടെ ഉന്നമനമാണ് ലക്ഷ്യം. വാക്‌സിനായി ആഗോള ടെന്‍ഡര്‍ വിളിക്കാനുളള നടപടി സര്‍ക്കാര്‍ തുടങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി.സ്ത്രീ സമത്വത്തിന് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കും. ജനാധിപത്യത്തിനും മതേതരത്വത്തിനും സര്‍ക്കാര്‍ നിലകൊളളുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. കേരളം പച്ചക്കറിയില് സ്വയം പര്യാപ്തത നേടുമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. കെ ഫോണ്‍ പദ്ധതി സമയ ബന്ധിതമായി നടപ്പാക്കും. നാന്നൂറ് കോടി രൂപ ചെലവ് വരുന്ന ഭക്ഷ്യകിറ്റുകള്‍് 19 ലക്ഷം കുടുംബങ്ങള്‍ക്ക് നല്കി.
രാവിലെ നിയമസഭയിലെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് സ്വീകരിച്ചത്. തുടര്‍ന്ന് സ്പീക്കര്‍ എം ബി രാജേഷ്, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി കെ രാധാകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് അദ്ദേഹം നിയമസഭയ്ക്കുളളിലേക്ക് ആനയിച്ചു. ഇതിനുശേഷമാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്.