തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് വര്‍ഷങ്ങള്‍ കൊണ്ട് 20,000 കോടി രൂപയുടെ റോഡുകളും പാലങ്ങളും പൂര്‍ത്തിയാക്കുമെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്. കൂടാതെ, മലയോര ഹൈവേയിലേക്ക് എല്ലാ ജില്ലകളില്‍ നിന്നും കണക്ടിവിറ്റി ഉറപ്പാക്കും.മുന്‍മന്ത്രി ജി.സുധാകരന്‍ കഴിഞ്ഞ 5 വര്‍ഷം നടപ്പാക്കിയത് എല്‍ഡിഎഫ് നയമാണ്. അതിന്റെ തുടര്‍ച്ചയെകുറിച്ച് അദ്ദേഹവുമായി നേരിട്ട് ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 2025നകം 20 ലക്ഷം വിദേശ സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാനാണ് ലക്ഷ്യമിടുന്നത്. 5 വര്‍ഷം കൊണ്ട് കേരളത്തെ സമ്പൂര്‍ണ ഉത്തരവാദിത്ത ടൂറിസം സംസ്ഥാനമാക്കുമെന്നും റിയാസ് പറഞ്ഞു.
2021-05-28

