കൊടകര കുഴല്‍പ്പണ കവര്‍ച്ചാകേസ് : സുരേഷ് ഗോപിയുടെ കാര്യവും അന്വേഷിക്കണ്ടേയെന്ന് പത്മജവേണുഗോപാല്‍

കൊടകര കുഴല്‍പ്പണ കവര്‍ച്ചസംഭവത്തില്‍ കെ സുരേന്ദ്രനെ മാത്രം ഉള്‍പ്പെടുത്തിയാല്‍ മതിയോയെന്നും സുരേഷ് ഗോപിയുടെ കാര്യവും അന്വേഷിക്കണ്ടേയെന്നും പത്മജ വേണുഗോപാല്‍. ഫേസ്ബുക്കില്‍ പങ്ക് വച്ച കുറിപ്പിലൂടെയാണ് പത്മജയുടെ ചോദ്യങ്ങള്‍

പത്മജയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം :

കെ. സുരേന്ദ്രനെ മാത്രം അന്വേക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയോ? സുരേഷ് ഗോപിയുടെ കാര്യവും അന്വേഷിക്കണ്ടേ? അദ്ദേഹവും ഇത് പോലെ ഹെലികോപ്റ്ററില്‍ ആണ് തൃശ്ശൂരില്‍ വന്നതും പോയതും. അതിലും പൈസ കടത്തിയിരുന്നോ എന്ന് ഇപ്പോള്‍ സംശയിക്കുന്നു. തെരഞ്ഞെടുപ്പ് ചിലവില്‍ ഇതെല്ലാം കാണിച്ചിട്ടുണ്ടോ ? ഇതും അന്വേക്ഷണ വിഷയമാക്കേണ്ടതല്ലേ ?
: പത്മജ വേണുഗോപാല്‍

അതേസമയം, കുഴല്‍പ്പണ കവര്‍ച്ചാകേസിലെ മുഖ്യപ്രതിയായ ധര്‍മ്മരാജനെ അറിയാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ ഡ്രൈവറും സെക്രട്ടറിയും അന്വേഷണസംഘത്തിന് മൊഴി നല്‍കി. എന്നാല്‍ തെരഞ്ഞെടുപ്പ് കാലത്ത് ഇവര്‍ നേരിട്ട് കണ്ടിരുന്നോ എന്നറിയില്ലെന്നും ഡ്രൈവറും സെക്രട്ടറിയും പറയുന്നു.