സംസ്ഥാനത്തെ കോവിഡ് കേസുകള്‍ ഇനിയും വര്‍ദ്ധിക്കുമെന്ന് ആരോഗ്യവിദഗ്ദ്ധരുടെ മുന്നറിയിപ്പ്

covid

തിരുവനന്തപുരം : ഡെല്‍റ്റ പ്ലസിന്റെ സാന്നിധ്യത്തില്‍ സംസ്ഥാനത്തെ കോവിഡ് കേസുകള്‍ ഇനിയും ഉയര്‍ന്നേക്കാമെന്ന് ആരോഗ്യവിദഗ്ദ്ധരുടെ മുന്നറിയിപ്പ്. സംസ്ഥാനത്ത് തുടര്‍ച്ചയായ അഞ്ചാം ദിവസവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് മുകളിലാണ്. അതുകൊണ്ട് തന്നെ കോവിഡ് രണ്ടാം തരംഗമവസാനിക്കും മുമ്പ് തന്നെ കേസുകള്‍ വീണ്ടും വര്‍ധിച്ചേക്കാം. നേരത്തേ നടന്ന സീറോ സര്‍വേ പ്രകാരം സംസ്ഥാനത്ത് വളരെ കുറച്ച് ശതമാനം പേരില്‍ മാത്രമാണ് ഇതുവരെ കോവിഡ് ബാധിച്ചിട്ടുള്ളത്.

ഇനിയും ബാധിക്കാന്‍ സാധ്യതയുള്ളവരുടെ എണ്ണമാണ് കൂടുതല്‍. ഇളവുകളും ഇതിനിടയില്‍് സ്ഥിരീകരിച്ച വ്യാപനശേഷി കൂടിയ ഡെല്‍റ്റ പ്ലസ് വകഭേദവും ആശങ്കയ്ക്കിടയാക്കുന്നുവെന്നാണ് ആരോഗ്യവിദഗ്ദര്‍ പറയുന്നത്. ഇതോടൊപ്പം തീവ്രവകഭേദങ്ങള്‍ കണ്ടെത്താനെടുക്കുന്ന കാലതാമസവും. സംസ്ഥാനത്ത് സ്ഥിരീകരിച്ച മൂന്ന് ഡെല്‍റ്റ പ്ലസ് കേസുകളുടെയും ഫലം ലഭിച്ചത് ഡല്‍ഹിയിലയച്ച സാംപിളുകളില്‍ നിന്നാണ്. ഇതോടെ വ്യാപനത്തിനും സാഹചര്യം കൈവിടാനും ഇടയാക്കുമെന്ന് വിദഗ്ദരുടെ മുന്നറിയിപ്പ്.