സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലേയും അന്‍പത് ശതമാനം കിടക്കകള്‍ കോവിഡ് ചികിത്സയ്ക്കായി മാറ്റിവയ്ക്കണം

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലേയും അന്‍പത് ശതമാനം കിടക്കകള്‍ കോവിഡ് ചികിത്സയ്ക്കായി മാറ്റിവയ്ക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്. പകുതി കിടക്കകളുടെ ചുമതല ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്കാണെന്നും സര്‍ക്കാര്‍, സ്വകാര്യ, സഹകരണ, ഇ.എസ്.ഐ ആശുപത്രികളിലെ 50 ശതമാനം കിടക്കകള്‍ കൊവിഡ് രോഗികള്‍ക്കായി മാറ്റിവെക്കണമെന്നുമാണ് സര്‍ക്കാര്‍ ഉത്തരവ്.