തിരുവനന്തപുരം: മലയാള സിനിമാറിലീസുകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഒ.ടി.ടി പ്ലാറ്റ് ഫോം തുറക്കുന്നു. രാജ്യത്ത് ആദ്യമായാണ് സര്‍ക്കാര്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോം ഒരുക്കുന്നത്. അഞ്ച് കോടിയോളം ചിലവുള്ള പദ്ധതി റിപ്പോര്‍ട്ട് കെ.എസ്.എഫ്.ഡി.സി നാളെ സര്‍ക്കാരിന് സമര്‍പ്പിക്കും.
സര്‍ക്കാരിനും നിര്‍മ്മാതാക്കള്‍ക്കും ഒരുപോലെ പ്രയോജനം ചെയ്യുന്നതിനായി സിനിമകള്‍ നിര്‍മ്മാതാക്കളില്‍ നിന്ന് വില കൊടുത്ത് വാങ്ങുന്ന നിലവിലെ രീതിക്കു പകരം പ്രദര്‍ശനത്തിന്റെ വരുമാനം നിശ്ചിത ശതമാനം കണക്കാക്കി പങ്കുവയ്ക്കുന്ന രീതിയാവും സര്‍ക്കാര്‍ ഒ.ടി.ടി യില്‍.
കൊവിഡ് ലോക്ക് ഡൗണ്‍ വന്നപ്പോഴാണ് തിയേറ്ററുകള്‍ക്ക് ബദലായി ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ തുറന്നത്. ജയസൂര്യ നായകനായ സൂഫിയും സുജാതയുമാണ് ഒ.ടി.ടി യില്‍ റിലീസ് ചെയ്ത ആദ്യ മലയാള ചിത്രം.

