കാണ്ഡഹാറില്‍ നിന്ന് ഒരു മാസത്തിനിടെ പലായനം ചെയ്തത് 22,000 ത്തോളം കുടുംബങ്ങള്‍

കാബൂള്‍: താലിബാന്‍ ആക്രമണത്തില്‍ നിന്ന് രക്ഷ തേടി ഒരു മാസത്തിനിടെ 22,000 ത്തോളം കുടുംബങ്ങള്‍ പലായനം ചെയ്തു. യുഎസ് സേന അഫ്ഗാനില്‍ നിന്ന് പിന്മാറ്റം പ്രഖ്യാപിച്ചതോടെയാണ് താലിബാന്‍ അഫ്ഗാന്‍ ഭരണകുടത്തിനെതിരെ പോരാട്ടം ശക്തമാക്കിയത്. കാണ്ഡഹാറില്‍ നിന്നാണ് 22,000 ത്തോളം കുടുംബങ്ങള്‍ പലായനം ചെയ്തത്. കാണ്ഡഹാര്‍ നഗരത്തില്‍ താലിബാന്‍ അതിശക്തമായ അക്രമണം ആണ് നടത്തുന്നതെന്നാണ് വിവരം. വീട് ഉപേക്ഷിച്ച് പോകുന്നവരുടെ വീടുകള്‍ താലിബാന്‍ ഏറ്റെടുക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.