വോട്ടിന് നോട്ട് : ലോക്സഭാംഗം കവിത മാലോത്തിന് ആറു മാസം തടവും 10,000 രൂപ പിഴയും ശിക്ഷ

ഹൈദരാബാദ്: തെലങ്കാന രാഷ്ട്രസമിതി (ടി.ആര്‍.എസ്) ലോക്സഭാംഗം കവിത മാലോത്തിന് ആറു മാസം തടവും 10,000 രൂപ പിഴയും ശിക്ഷ. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ തനിക്കനുകൂലമായി വോട്ട് ചെയ്യാനായി വോട്ടര്‍മാര്‍ക്കു പണം നല്‍കിയ കേസിലാണ് ശിക്ഷ. കവിത മാലോത്തിനെ കൂടാതെ അവരുടെ സഹായി ഷൗക്കത്തലിക്കും നംപള്ളിയിലെ സ്പെഷല്‍ സെഷന്‍സ് കോടതി ഇതേ ശിക്ഷ വിധിച്ചു. ഇരുവര്‍ക്കും ജാമ്യമനുവദിച്ചു. ഭദ്രാദ്രി-കോത്തുംഗുഡം ജില്ലയില്‍ വോട്ടര്‍മാര്‍ക്ക് 500 രൂപ വീതം വിതരണം ചെയ്യുന്നതിനിടെയാണു ഷൗക്കത്തലിയെ തെരഞ്ഞെടുപ്പു കമ്മിഷന്റെ ഫ്ളൈയിങ് സ്‌ക്വാഡ് പിടികൂടിയത്.