ലോകായുക്ത വിധിയില്‍ മുഖ്യമന്ത്രി തീരുമാനം എടുക്കുമെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെതിരായ ലോകായുക്ത ഉത്തരവിനെക്കുറിച്ച് പ്രതികരിച്ച് കാനം രാജേന്ദ്രന്‍. ലോകായുക്ത വിധിയില്‍ മുഖ്യമന്ത്രി തീരുമാനം എടുക്കുമെന്നും മാധ്യമങ്ങളില്‍ വന്ന വിവരം മാത്രമാണ് വിധിയെ കുറിച്ചുള്ളതെന്നും വിധി ഔദ്യോഗിക രൂപത്തില്‍ മുഖ്യമന്ത്രിയ്ക്ക് കിട്ടട്ടെയെന്നും കാനം പറഞ്ഞു. കെ.ടി ജലീലിനെ പ്രതിരോധിക്കാതെയായിരുന്നു കാനത്തിന്റെ പ്രതികരണം. ബന്ധുനിയമന ആരോപണത്തില് മന്ത്രി കെ.ടി. ജലീല് കുറ്റക്കാരനാണെന്നായിരുന്നു ലോകായുക്ത വിധി. ബന്ധുവായ കെ.ടി. അദീപിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്പറേഷനില്‍ ജനറല്‍ മാനേജറായി നിയമിച്ചതാണ് വിവാദത്തിനിടയാക്കിയത്.