പൂരം ചടങ്ങുകള്‍ പതിവ് പോലെ തന്നെ നടത്തുമെന്ന് മന്ത്രി വി എസ് സുനില്‍ കുമാര്‍

തൃശൂര്‍: പൂരത്തിന്റെ പതിവ് ചടങ്ങുകള്‍ അതുപോലെ തന്നെ നടത്തുമെന്നും തിരക്ക് കുറയ്ക്കാനുള്ള നടപടികള്‍ മാത്രമാണ് പരിഗണനയിലുള്ളതെന്നും മന്ത്രി വി എസ് സുനില്‍ കുമാര്‍.പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് യോഗം ചേരണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുണ്ട്. കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച് പൂരം നടത്തുന്നതിനെതിരെ ആരോഗ്യവകുപ്പ് നേരത്തെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ദേവസ്വം ഇക്കാര്യത്തില്‍ രൂക്ഷമായാണ് പ്രതികരിച്ചത്. പൂരത്തെ തകര്‍ക്കാനാണ് ഡിഎം ഒയുടെ ശ്രമമെന്നും, കൊവിഡ് മരണം പെരുകുമെന്ന ഡിഎംഒയുടെ കണക്ക് ഊതിപ്പെരുപ്പിച്ചതാണെന്നുമാണ് ദേവസ്വങ്ങള്‍ പ്രതികരിച്ചത്.