കാലൂചക് സൈനിക കേന്ദ്രത്തിന് മുകളില്‍ സംശയാസ്പദമായ രീതിയില്‍ ഡ്രോണുകള്‍ കണ്ടെത്തി

ന്യൂഡല്‍ഹി: ജമ്മുവിലെ കാലൂചക് സൈനിക കേന്ദ്രത്തിന് മുകളില്‍ ഞായറാഴ്ച രാത്രി 11.30 നും 1.30 നും സംശയാസ്പദമായ രീതിയില്‍ ഡ്രോണുകള്‍ പ്രത്യക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്. സൈനികര്‍ അവയ്ക്ക് നേരെ വെടിയുതിര്‍ത്തു. ഡ്രോണുകള്‍ക്ക് നേരെ സൈനികോദ്യോഗസ്ഥര് 20-25 റൗണ്ട് വെടിയുതിര്‍ത്തു. എന്നാല്‍ ഡ്രോണുകള്‍ ഇരുളിലേക്ക് നീങ്ങി മറഞ്ഞതായാണ് വിവരം. ഇതിന്റെ പശ്ചാത്തലത്തില്‍ ജമ്മുവില്‍ അതീവ ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ജമ്മുവിലെ വ്യോമസേനാ ആസ്ഥാനത്ത് ഡ്രോണുപയോഗിച്ച് ഭീകരര്‍ സ്‌ഫോടനം നടത്തിയിരുന്നു. പുല്‍വാമയിലെ ഒരു എസ്പിഒ ഉദ്യോഗസ്ഥനും ഭാര്യയും ഭീകരരുടെ വെടിവെപ്പില്‍ മരിക്കുകയും ചെയ്തു.