കെ സുരേന്ദ്രനെതിരെയുള്ള ആരോപണം : പിന്നില്‍ സിപിഎമ്മും മുസ്ലിംലീഗും

കാസര്‍കോട്: കെ സുന്ദര കെ. സുരേന്ദ്രനെതിരെ ആരോപണങ്ങളുന്നയിച്ചതിന് പിന്നില്‍ സിപിഎമ്മും മുസ്ലിംലീഗുമെന്ന് ആരോപണം. നിയമസഭാ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക പിന്‍വലിക്കാന്‍ ബിഎസിപി സ്ഥാനാര്‍ത്ഥി കെ സുന്ദരയ്ക്ക് സുരേന്ദ്രന്‍ പണവും മൊബൈലും നല്‍കിയെന്നായിരുന്നു ആരോപണം. എന്നാല്‍ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നതിന് പിന്നില്‍ സിപിഎം മുസ്ലിംലീഗ് സഖ്യമെന്നാണ് വിലയിരുത്തല്‍. ഇതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും ജില്ലാ ഘടകവും ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങളുടെ കുടുംബം ഇപ്പോഴും ദാരിദ്ര്യത്തിലാണെും വീട്ടില്‍ ആരും പണം കൊണ്ട് തന്നിട്ടില്ലെന്നും സുന്ദരയുടെ അമ്മ പറയുന്നു. ഫോണ്‍ മകന്റെ കൈവശം നേരത്തെ ഉണ്ടായിരുതാണെന്നും സുന്ദരയുടെ അമ്മ പറഞ്ഞു.