സംസ്ഥാനത്തിന്റെ പൊതുകടം മൂന്നേ കാല്‍ ലക്ഷം കോടി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പൊതുകടം നിലവില്‍ മൂന്നേ കാല്‍ ലക്ഷം കോടി. കിഫ്ബി മുഖേനയുള്ള 63000 കോടിയും ചേര്‍ക്കുമ്പോള്‍ കടം നാലു ലക്ഷം കോടിയിലെത്തും. ഇതോടെ കേരളത്തിലെ ഓരോ പൗരനും ഒരു ലക്ഷം രൂപയുടെ കടക്കാരനാകും. കഴിഞ്ഞ വര്‍ഷം കേരളം കടം വാങ്ങിയത് 38189 കോടിയാണ്. കഴിഞ്ഞ ഇടതുമുന്നണി ഭരണത്തില്‍ അത് 2000 കോടിയായും കൊവിഡ് കാലത്ത് 3000 കോടിയായും ഉയര്‍ന്നു.

സംസ്ഥാനത്തിന്റെ പൊതുകടം
2011ല്‍ യു.ഡി.എഫ്. സര്‍ക്കാര്‍ വരുമ്പോള്‍ -78673.24കോടി
2016ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ വരുമ്പോള്‍ -157370കോടിരൂപ.
2021ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ വരുമ്പോള്‍ -327654.70 കോടിരൂപ

കടബാധ്യത കൂടിയാല്‍
രാജ്യത്തിനകത്തും പുറത്തും നിന്ന് വായ്പയെടുക്കാനുള്ള റേറ്റിംഗ് താഴേക്ക്‌പോകും. ?വായ്പകള്‍ക്ക് പലിശ നിരക്ക് കൂടും. കിട്ടുന്ന തുക കുറയും.
വാര്‍ഷിക തിരിച്ചടവ് ബാധ്യത കൂടും. മൊത്ത വരുമാനം കുറയും.