ഇടതുവലത് മുന്നണികളെ കൂടാതെ, കേരളാകോണ്‍ഗ്രസുകാര്‍ തമ്മില്‍ കൂടി ഇത്തവണ മത്സരം കടുത്തപ്പോള്‍ തിരഞ്ഞെടുപ്പ് ഗോദ ശരിക്കും ആവേശത്തിലായി. കേരളാ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം മുന്നണി മാറ്റവും മത്സരമൊന്നും പുത്തരിയല്ലെങ്കിലും ജോസ് കെ മാണി, പി ജെ ജോസഫ് വിഭാഗങ്ങളായി കേരളാ കോണ്‍ഗ്രസ് പിരിഞ്ഞ് പരസ്പരം ബലപരീക്ഷണം നടത്തുമ്പോള്‍ അതിനൊരു സവിശേഷതയുണ്ടായിരുന്നു. ഇടതു പാളയത്തിലേക്ക് ചേക്കേറിയ ജോസ് വിഭാഗത്തിന് പന്ത്രണ്ട് സീറ്റാണ് ഇടതുമുന്നണി നല്‍കിയത്. പ്രവര്‍ത്തകരുടെ എതിര്‍പ്പിനെ തുടര്‍ന്ന് നല്‍കിയ കുറ്റ്യാടി തിരിച്ചെടുക്കുകയായിരുന്നു. പി ജെ ജോസഫിന് ലഭിച്ചത് പ്ത്ത് സീറ്റും. രണ്ട് സീറ്റ് വീതം നേടി ഇരുവരും ഒപ്പത്തിനൊപ്പം പിടിച്ചെങ്കിലും സംസ്ഥാനം ചരിത്രത്തില്‍ ഇന്നേവരെ ദൃശ്യമാവാത്തൊരു ഇടതുതരംഗത്തിന് സാക്ഷ്യം വഹിച്ച തിരഞ്ഞെടുപ്പില്‍ അഗ്‌നിപരീക്ഷയെ അതിജീവിക്കാനായത് രണ്ടില ചിഹ്നം ലഭിച്ച ജോസ് കെ.മാണി പക്ഷത്തിനാണ്. പാര്‍്ട്ടി ചെയര്‍മാന്‍് സ്വന്തം തട്ടകത്തില്‍് അടിപതറിയെങ്കിലും ആകെ മത്സരിച്ച പന്ത്രണ്ട് സീറ്റില്‍ അഞ്ചു പേരെ വിജയിപ്പിച്ചെടുക്കാന് ജോസ് പക്ഷത്തിന് കഴിഞ്ഞു. അഞ്ചു പേരെ ജയിപ്പിച്ചെടുക്കാനായെങ്കിലും പാര്‍ട്ടി ചെയര്‍മാന്‍് ജോസ് കെ.മാണി സ്വന്തം തട്ടകത്തില്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വി ഏറ്റുവാങ്ങിയത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായി. കെ.എം.മാണിയുടെ കുത്തകസീറ്റില്‍ ഉപതിരഞ്ഞെടുപ്പില് ഇടതു സ്ഥാനാര്ഥിയായി ചരിത്രംകുറിക്കുന്ന അട്ടിമറി വിജയം സ്വന്തമാക്കിയ മാണി സി കാപ്പനോട് 11246 വോട്ടിനാണ് ഇക്കുറി ജോസ് കെ.മാണി തോറ്റത്.
2021-05-03