ജോജുവിനെ തേടി ബോളിവുഡില്‍ നിന്നൊരു പ്രശംസ

നായാട്ടിലെ ജോജു ജോര്‍ജ്ജിന്റെ അഭിയനത്തെ പ്രശംസിച്ച് ബോളിവുഡ് താരം രാജ്കുമാര്‍ റാവു. തനിക്ക് നായാട്ടിനായി ലഭിച്ച ആദ്യ അവാര്‍ഡാണിതെന്ന ക്യാപ്ഷനോട് കൂടി സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് ജോജു പങ്ക് വച്ചു. എന്തൊരു മികച്ച പ്രകടനമായിരുന്നു സര്‍് നിങ്ങളുടേത്. ചിത്രം വളരെയധികം ഇഷ്ടപ്പെട്ടു. ഇത്തരം അതിശയിപ്പിക്കുന്ന പ്രകടനങ്ങളിലൂടെ ഞങ്ങളെപ്പോലുള്ളവര്‍ക്ക് ഇനിയും പ്രചോദനം നല്കിക്കൊണ്ടിരിക്കുക.’ എന്നാണ് രാജ്കുമാര്‍് കുറിച്ചത്.ഏപ്രില്‍ 8ന് തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം പിന്നീട് പ്രമുഖ ഓവര്‍ ദി ടോപ്പ് പ്ലാറ്റ്‌ഫോം ആയ നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീം ചെയ്തു. കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചാര്‍ലി പുറത്തിറങ്ങി ആറ് വര്‍ഷത്തിനു ശേഷമാണ് മാര്‍ട്ടിന്‍ പ്രക്കാട്ട് പുതിയ ചിത്രവുമായി എത്തുന്നത്.