നാളെ അർദ്ധരാത്രി മുതൽ നാല് ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ

തിരവനന്തപുരം: ട്രിപ്പിൾ ലോക്ക്ഡൗൺ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം എന്നീ ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ നാളെ അർദ്ധരാത്രി മുതൽ ആരംഭിക്കും.

ലോക്ഡൗൺ നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. കാസർകോട് മുൻപ് ഏർപ്പെടുത്തിയതുപോലുള്ള ട്രിപ്പിൾ ലോക്ഡൗൺ നിയന്ത്രണങ്ങളായിരിക്കും സംസ്ഥാനത്ത് ഏർപ്പെടുത്തുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. തീവ്ര രോഗബാധിത മേഖലകളില്‍ ഏര്‍പ്പെടുത്തുന്ന കടുത്ത നിയന്ത്രണങ്ങള്‍ ആണ് ട്രിപ്പിള്‍ ലോക്ഡൗണ്‍.

ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉളള സ്ഥലങ്ങളില്‍ പ്രവേശിക്കാനും പുറത്തുപോകാനും ഒരുവഴി മാത്രമായിരിക്കും. മേഖലകളായി തിരിച്ച് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കും. ഇതിനായി പതിനായിരം പൊലീസുകാരെ നിയോഗിച്ചു. ക്വാറന്റീന്റ് ലംഘിക്കുന്നവര്‍ക്കെതിരെയും സഹായിക്കുന്നക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഭക്ഷണം എത്തിക്കുന്നതൊഴികെയുളള സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കണം. മെഡിക്കല്‍ സ്‌റ്റോറുകള്‍ പെട്രോള്‍ പമ്പുകള്‍ തുറക്കും. എന്നാല്‍ പലചരക്ക് കടകള്‍, ബേക്കറികള്‍ ഒന്നിടവിട്ട ദിവസങ്ങളിലിയാരിക്കും തുറക്കാന്ർ അനുമതി. ബാങ്കുകള്‍ ചൊവ്വ, വെളളി ദിവങ്ങളിലും, സഹകരണ ബാങ്കുകള്‍ തിങ്കള്‍ വ്യാഴം ദിവസങ്ങളിലുമായിരിക്കും പ്രവർത്തിക്കുകയെന്ന് മുഖ്യമന്ത്രി അറിയിച്ചു.