തിരുവനന്തപുരം: ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ നടപടി വേണ്ടെന്ന സിപിഎം നിലപാടിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ.എ.ജയശങ്കര്‍. ഫേസ്ബുക്കില്‍ പങ്ക് വച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
എ. ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
2006ല്‍ നമ്മുടെ രണ്ടു സഖാക്കള്‍ ദൈവനാമത്തില്‍ സത്യവാചകം ചൊല്ലി എംഎല്‍എമാരായി- ഐഷാ പോറ്റിയും മോനായിയും. ഇത്തവണ മൂന്നു സഖാക്കള്‍ അതേ കന്നംതിരിവു കാണിച്ചു- വീണാ ജോര്‍ജ്, ദലീമ, ആന്റണി ജോണ്‍.
2006 അല്ല 2021. കാലം മാറി, കഥ മാറി. പാര്‍ട്ടിക്ക് ഇപ്പോഴും ദൈവത്തെ വിശ്വാസമില്ല; പക്ഷെ ദൈവത്തിനു നമ്മുടെ പാര്‍ട്ടിയെ നല്ല വിശ്വാസമാണ്. അതുകൊണ്ട് ദൈവനാമം നമുക്ക് നിഷിദ്ധമല്ല. ദൈവ തിരുനാമത്താല്‍ നമ്മുടെ പാര്‍ട്ടിയെ ധന്യമാക്കിയ മൂന്നു മെമ്പര്‍മാര്‍ക്കും ശിക്ഷയില്ല, അഭിനന്ദനങ്ങള്‍!

