കൊച്ചി : ഭാര്യയുടെ ആത്മഹത്യയെ തുടര്‍ന്ന് അറസ്റ്റിലായ രാജന്‍ പി. ദേവിന്റെ മകന്‍ ഉണ്ണിക്ക് പിന്തുണയുമായി നടന്‍ ജയകൃഷ്ണന്‍.അവസാനം സത്യങ്ങള്‍ പുറത്ത് വരുന്നു… ഇപ്പോഴും ഈ പറയുന്നത് കള്ളം ആണെന്ന് വിശ്വസിക്കുന്ന ഓരോ വ്യക്തികളോടും എനിക്ക് ഒന്നേ പറയാനുള്ളൂ…നിങ്ങള്‍ക്ക് നേരിട്ട് അറിയാത്ത കാര്യങ്ങള്‍ വിശ്വസിച്ച് തെറ്റ് ചെയ്യാത്ത ഒരുത്തനെ കുറ്റവാളി ആക്കരുത്.’-ജയകൃഷ്ണന്‍ പറഞ്ഞു. ഉണ്ണിയൊരു പ്രശ്‌നക്കാരന്‍ അല്ലെന്നും ഇതൊന്നും ആരോടു പറഞ്ഞിട്ടും കാര്യമില്ലെന്നും ജയകൃഷ്ണന്‍ വ്യക്തമാക്കി. ഭാര്യ പ്രിയങ്കയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് ഉണ്ണി അറസ്റ്റിലാകുന്നത്. അങ്കമാലി കറുകുറ്റിയിലെ വീട്ടില്‍ നിന്നുമാണ് നടനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതും അറസ്റ്റ് രേഖപെടുത്തുന്നതും.
പ്രിയങ്ക മരിക്കുന്നതിന് തലേ ദിവസം ഉണ്ണിക്കെതിരെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഉണ്ണിയുടെയും കുടുംബത്തിന്റെയും പീഡനത്തില്‍ മനം നൊന്താണ് പ്രിയങ്ക ആത്മഹത്യ ചെയ്തത് എന്നും ആരോപണം ശക്തമായിരുന്നു.തുടര്‍ന്നായിരുന്നു ഉണ്ണിയുടെ അറസ്റ്റ്.
2021-06-10

