ബെയ്ജിങ്: ഹോളിവുഡ് ആക്ഷന്‍താരം ജാക്കിചാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയില്‍ ചേരുന്നു. ചൈന ഫിലിം അസോസിയേഷന് വൈസ് ചെയര്‍മാന് കൂടിയായ ചാന്‍ സിപിസിയില്‍ ചേരാനുള്ള താത്പര്യം പ്രകടിപ്പിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
‘സിപിസിയുടെ മഹത്വം എനിക്ക് കാണാന്‍ കഴിയും. 100 വര്‍ഷത്തിനുള്ളില്‍ അത് പറയുന്നതും വാഗ്ദാനം ചെയ്യുന്നതും നല്കുന്നു. സിപിസിയില്‍ അംഗമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’ ചാന്‍ പറഞ്ഞു.2019ല്‍ ഹോങ്കോങ്ങില്‍ നടന്ന ജനാധിപത്യ അനുകൂല പ്രതിഷേധത്തെ വിമര്‍ശിച്ചതിന് ജാക്കീചാനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.

