ഐഎസില്‍ ചേര്‍ന്ന മലയാളി എഞ്ചിനീയര്‍ കൊല്ലപ്പെട്ടു : യഥാര്‍ത്ഥ പേരുവിവരങ്ങള്‍ മറച്ച് വച്ച് ഭീകരസംഘടന

കോവിഡിനെ ഇന്ത്യക്കെതിരെയുള്ള ആയുധമാക്കാന്‍

കോഴിക്കോട്: ഐഎസില്‍ ചേര്‍ന്ന മലയാളി എഞ്ചിനീയര്‍ കൊല്ലപ്പെട്ടുവെന്ന ഐഎസിന്റെ വാദത്തിന് പിന്നാലെ അത് ആരെന്ന് കണ്ടെത്താനുള്ള ശ്രമത്തില്‍ സുരക്ഷാ ഏജന്‍സികള്‍. നിങ്ങളുടെ രക്തസാക്ഷികളെ അറിയുന്ന എന്ന ഐഎസിന്റെ രേഖയിലാണ് മലയാളി എഞ്ചിനീയറെ പറ്റി വിവരമുള്ളത്. ഗള്‍ഫില്‍ ജോലി ചെയ്യുമ്പോഴാണ് ക്രിസ്ത്യാനിയായ ഇയാള്‍ ഇസ്ലാം മതം സ്വീകരിച്ചത്.

അബുബക്കര്‍ അല്‍-ഹിന്ദി എന്ന പേര് സ്വീകരിച്ച ഇയാള്‍ ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ കൊല്ലപ്പെട്ട ഇന്ത്യയില്‍ നിന്നുളള ആദ്യ വ്യക്തിയാണെന്നും ദേശീയമാധ്യമത്തില്‍ റിപ്പോര്‍ട്ടുണ്ട്. കൊല്ലപ്പെട്ട മറ്റ് മലയാളി ഭീകരില്‍ നിന്നും വ്യത്യസ്തമായി ഐസിസ് രേഖയില്‍ അബുബക്കറിന്റെ യഥാര്‍ത്ഥ പേര് പരാമര്‍ശിച്ചിട്ടില്ല.

ഇയാള്‍ സമ്പന്നവും മറ്റ് എന്‍ജീനീയര്‍മാര്‍ ഉളളതുമായി ക്രിസ്ത്യന്‍ കുടുംബത്തിലാണ് ജനിച്ചതെന്നത് ഒഴിച്ചാല്‍ മറ്റു വ്യക്തി വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. ഗള്‍ഫിലേക്ക് പോകുന്നതിനു മുന്‍പ് അബുബക്കര്‍ ബംഗളുരുവില്‍ ജോലി ചെയ്യുകയായിരുന്നുവെന്നും ഐസിസ് പറയുന്നു.

ഐഎസിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്ന ലിബിയയിലേക്ക് പോകാന്‍ ഇയാളോട് ആവശ്യപ്പെട്ടതായും എഞ്ചിനീയറായതിനാലും പാസ്‌പോര്‍ട്ടില്‍ ക്രിസ്ത്യന്‍ നാമം ഉണ്ടായിരുന്നതിനാലും ലിബിയയിലേക്ക് എളുപ്പത്തില്‍ എത്താനായെന്നും രാജ്യത്തെത്തി മൂന്ന് മാസത്തിന് ശേഷം അബുബക്കര്‍ ഒരു ഓപ്പറേഷനില്‍ കൊല്ലപ്പെട്ടതായും രേഖയില്‍ പറയുന്നു. എന്നാല്‍, സുരക്ഷാ ഏജന്‍സികള്‍ ഇതുവരെ അബുബക്കര്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.