ഐഎസ്ആര്‍ഒ ചാരക്കേസ് : ആര്‍ ബി ശ്രീകുമാര്‍ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു

മുംബൈ: ഐഎസ്ആര്‍ഒ ചാരക്കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ ഐബി മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ ബി ശ്രീകുമാര്‍ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. വെള്ളിയാഴ്ചയാണ് ട്രാന്‍സിറ്റ് ബെയില്‍ അപേക്ഷ നല്‍കിയത്. മറിയം റഷീദയുടേയും ഫൗസിയ ഹസ്സന്റെയും അറസ്റ്റ് ആര്‍ബി ശ്രീകുമാറിന്റെ നിര്‍ദ്ദേശപ്രകാരമാണെന്നാണ് ഗൂഡാലോചനാകേസിലെ പ്രതിയായ സിബി മാത്യൂസിന്റെ ആരോപണം.

കൂടാതെ, മറിയം റഷീദയുടെ പങ്കിനെ കുറിച്ച് ഐബി ഡെപ്യൂട്ടി ഡയറക്ടര്‍ ആയിരുന്നു ആര്‍.ബി.ശ്രീകുമാറാണ് വിവരം നല്‍കിയതെന്നും തിരുവനന്തപുരം ജില്ലാ കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സിബി മാത്യൂസ് വ്യക്തമാക്കിയിരുന്നു.