ന്യൂഡല്‍ഹി : എതിര്‍ക്കുന്നവര്‍ പോലും രഹസ്യമായി ആരാധിക്കുന്ന വ്യക്തിപ്രഭാവമുള്ളയാളാണ് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി. ഇപ്പോഴിതാ, അവരുടെ ലാളിത്യവും സ്‌നേഹവും പ്രകടമാവുന്ന ഒരു കത്ത് വൈറലാവുകയാണ്.1973 ജൂലായ് അഞ്ചിന് രാജ്യത്തെ പ്രമുഖ വ്യവസായിയായ ജെ ആര്‍ ഡി ടാറ്റയ്ക്ക് എഴുതിയ കത്താണ് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്. ജെ ആര്‍ ഡി ടാറ്റ ഇന്ദിരയ്ക്കായി അയച്ച സമ്മാനമായ സുഗന്ധദ്രവ്യത്തിന് നന്ദി അറിയിച്ചുള്ള മറുപടിയാണ് ഇത്.
താന്‍ സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിക്കാറില്ലെന്നും തീര്‍ച്ചയായും പരീക്ഷിക്കുമെന്നും കത്തിലുണ്ട്. സൗന്ദര്യലോകത്തെ കുറിച്ച് അറിവില്ലെന്നും അവര്‍ കുറിക്കുന്നു. ഇതിനൊപ്പം ജെ ആര്‍ ഡി ടാറ്റയോടായി അനുകൂലമോ വിമര്‍ശനാത്മകമോ ആയ എന്തങ്കിലും അഭിപ്രായങ്ങള്‍ അറിയിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ ദയവായി എന്നെ എഴുതാനോ എന്നെ കാണാനോ മടിക്കരുതെന്നും ആവശ്യപ്പെടുന്നുണ്ട്.ടാറ്റയ്ക്കും ഭാര്യക്കും ആശംസകളോടെയാണ് കത്ത് അവസാനിപ്പിക്കുന്നത്. ടൈപ്പ് റൈറ്ററില്‍ തയ്യാറാക്കിയ ഈ കത്തിന്റെ ഫോട്ടോ വ്യവസായി ഹര്‍ഷ് ഗോയങ്കയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇന്ദിരാ ലാന്ധിയുടെ ലാളിത്യമാര്‍ന്ന ഭാഷയെ കുറിച്ചാണ് സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചക ള്‍ നടക്കുന്നത്.

