ന്യൂഡൽഹി: ഉത്തരേന്ത്യയിലെ പ്രമുഖ മാദ്ധ്യമസ്ഥാപനമായ ദൈനിക് ഭാസ്‌കറിന്റെ ഓഫീസുകളിൽ റെയ്ഡ്. ആദായ നികുതി വകുപ്പാണ് ടൈനിക് ഭാസ്‌കറിന്റെ ഓഫീസുകളിൽ റെയ്ഡ് നടത്തിയത്. മധ്യപ്രദേശ്, മഹാരാഷ്ട്ര, ദില്ലി, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ ദൈനിക് ഭാസ്‌കറിന്റെ ഓഫീസുകളിലായിരുന്നു പരിശോധന.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്രസർക്കാരിന്റെ വീഴ്ചകൾ തുടർച്ചയായി ചൂണ്ടിക്കാട്ടിയ പത്രമാണ് ദൈനിക് ഭാസ്‌കർ. ഗംഗാ നദിയിൽ മൃതദേഹങ്ങൾ ഒഴുകി നടക്കുന്നതും, ഗംഗാതീരത്ത് നിറയെ മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്‌കരിച്ചതും ഉൾപ്പെടെയുള്ള സംഭവങ്ങളിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് നിരവധി റിപ്പോർട്ടുകൾ പത്രം പ്രസിദ്ധീകരിച്ചിരുന്നു. സിബിഡിടി – സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് റെയ്ഡിനെ കുറിച്ച് ഇതുവരെ ഔദ്യോഗികമായി പ്രസ്താവന ഇറക്കിയിട്ടില്ല. റെയ്ഡിനെ കുറിച്ച് ദൈനിക് ഭാസ്‌കറും ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.

