ന്യൂഡല്‍ഹി : ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്‌സിന് എട്ട് യുറോപ്യന്‍ രാജ്യങ്ങളുടെ അനുമതി ലഭിച്ചു. നേരത്തെ, ഇന്ത്യന്‍ നിര്‍മിത വാക്‌സിനുകള്‍ സ്വീകരിച്ചവര്‍ക്ക് യുറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് പ്രവേശനാനുമതി നല്‍കിയിരുന്നില്ല.
ഇന്ത്യയിലെ വാക്‌സിനുകള്‍ അംഗീകരിക്കാത്ത യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാരുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കുന്ന കാര്യത്തിലും ഇതേ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്കിയതോടെയാണ് ഈ തീരുമാനം.
ഇന്ന് മുതലാണ് യൂറോപ്യന്‍ യൂണിയന്റെ പുതിയ വാക്‌സിന് നയം പ്രാബല്യത്തില്‍ വന്നത്. കോവിന്‍ പോര്‍ട്ടല്‍ വഴി ലഭ്യമായ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകരിച്ചാല്‍ സമാനമായ ഇളവ് നല്കുന്നത് പരിഗണിക്കണമെന്നായിരുന്നു ഇന്ത്യയുടെ ആവശ്യം.

