സര്‍ക്കാര്‍ ഉത്തരവിന്റെ മറവില്‍ സംസ്ഥാനത്തുടനീളം നടന്നത് മരംകൊള്ള

കോഴിക്കോട്: സംസ്ഥാനത്തുടനീളം സര്‍ക്കാര്‍ ഉത്തരവിന്റെ മറവില്‍ വന്‍ മരംകൊള്ള നടന്നതായി കണ്ടെത്തല്‍. സര്‍ക്കാരിന്റെ പുറംപോക്ക് ഭൂമിയിലും വനഭൂമിയിലും വ്യാപക മരംമുറി നടന്നുവെന്നാണ് ഉന്നതതല അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്ത് മേല്‍നോട്ടം വഹിക്കുന്ന ഉന്നതതല അന്വേഷണസംഘമാണ് കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.

ഈട്ടി, തേക്ക് തുടങ്ങിയവയാണ് വിവിധ ജില്ലകളില്‍ നിന്ന് മുറിച്ച് കടത്തിയിരിക്കുന്നത്. ഈ മാസം 15-നാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രാഷ്ട്രീയ നേതൃത്വത്തിലേക്കുള്ള അന്വേഷണത്തിന്റെ സൂചന എഫ്.ഐ.ആറില്‍ ഇല്ല.