ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ആഭ്യന്തരവിമാന സര്‍വീസുകളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഒരേ സമയത്ത് ഇനി 65 ശതമാനം യാത്രക്കാര്‍ക്ക് യാത്ര ചെയ്യാം. കോവിഡിന്റെ പശ്ചാത്തലത്തില്‍ അന്‍പത് ശതമാനം യാത്രക്കാര്‍ക്ക് മാത്രമേ യാത്രയ്ക്ക് അനുമതിയുണ്ടായിരുന്നുള്ളു. നിലവില്‍ പ്രതിദിനം ഒന്നരലക്ഷം യാത്രക്കാരാണ് ആഭ്യന്തര വിമാനസര്‍വീസുകളെ ആശ്രയിക്കുന്നത്. ഇളവുകള്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഇത് 1.7 മുതല്‍ 1.8 ലക്ഷം വരെയാവുമെന്നാണ് കണക്കുകൂട്ടല്‍.
2021-07-06

