കോവിഡ് വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് ബജറ്റില്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ഇതിനായി 1000 കോടി വകയിരുത്തി. കേരളത്തില് വാക്‌സിന്‍ ഗവേഷണ കേന്ദ്രം സ്ഥാപിക്കും. ഇതിനായി 10 കോടി നീക്കിവച്ചിട്ടുണ്ട്.

പ്രധാനപ്രഖ്യാപനങ്ങള്‍–

എല്ലാ സിഎച്ച്‌സി, താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലും പകര്‍ച്ചവ്യാധികള്‍ക്കായി 10 ബഡ്ഡുകള്‍ വീതമുളള ഐസലേഷന്‍ വാര്‍ഡുകള്‍ സ്ഥാപിക്കും ഒരു കേന്ദ്രത്തിന് മൂന്ന് കോടി രൂപ വീതം ഏകവദശം 636.5 കോടി രൂപ ഇതിനാവശ്യം വരും. ഇതിനായി എംഎല്‍എമാരുടെ വികസന ഫണ്ടില്‍ നിന്ന് പണം കണ്ടത്തും.

എല്ലാ താലൂക്ക്, ജില്ലാ, ജനറല്‍് ആശുപത്രികളിലും നിലവിലുള്ള ഓട്ടോക്ലേവ് റൂം സിഎസ് ഐഡിയാക്കി മാറ്റും 18.75 കോടി രൂപ നീക്കിവെക്കും.

തിരുവനന്തപുരം, കോഴിക്കാട് മെഡിക്കല്‍ കോളേജുകളില്‍ ഐസലേഷന്‍ ബ്ലോക്കുകള്‍ സ്ഥാപിക്കുന്നതിനായി 50 കോടി രൂപ

ജനറല്‍ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും പീടിയാട്രിക് ഐസിയു വാര്‍ഡുകള്‍ നിര്‍മിക്കാന് പ്രാരംഭ ഘട്ടമായി 25 കോടി രൂപ

സ്വകാര്യ കമ്പനികളുമായി ചേര്‍ന്ന് സംയുക്ത സംരംഭമായി പ്ലാന്റുകള്‍് സ്ഥാപിക്കും. വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനും പദ്ധതിയുടെ പ്രാരംഭ ചെലവുകള്‍ക്കുമായി 25 ലക്ഷം രൂപ വകയിരുത്തി.

അമേരിക്കയിലുള്ള സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ത്തെ മാതൃകയില്‍ ഒരുസ്ഥാപനം തുടങ്ങാനായി സാധ്യതാ പഠനം നടത്തുന്നതിനായി 50 ലക്ഷം രൂപ.