തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ കന്നി ബജറ്റില്‍ 20,000 കോടിയുടെ രണ്ടാം കോവിഡ് പാക്കേജ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചു.
പ്രധാനപ്രഖ്യാപനങ്ങള്‍
ഉത്തേജനത്തിന് പുതിയ വായ്പാ പദ്ധതികള്‍
കാര്‍ഷിക മേഖലയ്ക്ക് 2000 കോടിയുടെ വായ്പ
പ്രാഥമിക സഹകണ സംഘങ്ങള്‍ക്ക് 2000 കോടി വകയിരുത്തി
4 ശതമാനം പലിശ നിരക്കില്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴി വായ്പ നല്‍കും
4 ശതമാനം പലിശയ്ക്ക് 5 ലക്ഷം രൂപ വരെ നല്‍കും
കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്കായി 1000 കോടിയുടെ വായ്പ
കുടുംബശ്രീക്ക് കോവിഡ് പാക്കേജായി 100 കോടി രൂപ
തീരസംരക്ഷണത്തിന് 1500 കോടിയുടെ പദ്ധതി
കടല്‍ഭിത്തി നിര്്മാണത്തിന് 5300 കോടി
റബര്സബ്സിഡി കുടിശ്ശിക കൊടുത്തുതീര്‍ക്കും. ഇതിനായി 50 കോടി വകയിരുത്തി
തീരദേശ ഹൈവേ സമയബന്ധിതമായി പൂര്‍ത്തിയാക്കും
പാല്്പ്പൊടി ഉത്പാദനത്തിന് ഫാക്ടറി സ്ഥാപിക്കും
അഞ്ച് ആഗ്രോ പാര്‍ക്കുകള്‍ കൂടി സ്ഥാപിക്കും
തോട്ടവിള മേഖലയ്ക്ക് 2 കോടി
തുടക്കത്തില്‍ രണ്ട് ജില്ലകളില്‍് കാര്‍ഷിക സേവന ശൃംഖല
കര്‍കരെ അടുത്ത ഘട്ടത്തിലേക്ക് ഉയര്‍ത്തിക്കൊണ്ട് വരാന്‍ കുടുംബശ്രീക്ക് 10 കോടി
യുവതികളുടെ പ്രാതിനിധ്യം കൂട്ടാന്‍ കുടുംബശ്രീ 10,000 അയല്‍ക്കൂട്ട യൂണിറ്റുകള്് ആരഭിക്കും.