സിനിമാവ്യാജപതിപ്പുകള്‍ നിര്‍മിക്കുന്നവര്‍ക്ക് തടവ് ശിക്ഷയും പിഴയും, കേന്ദ്രം കരട് ബില്‍ തയ്യാറാക്കി

ന്യൂഡല്‍ഹി : രാജ്യത്ത് സിനിമാവ്യാജപതിപ്പുകള്‍ നിര്‍മിക്കുന്നവര്‍ക്ക് തടവ് ശിക്ഷയും പിഴയും നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശ നല്‍കി. ഇത് സംബന്ധിച്ച കേന്ദ്രം കരട് ബില്‍ തയ്യാറാക്കി കഴിഞ്ഞു.ഇതോടൊപ്പം സിനിമാനയങ്ങള്‍ സമഗ്രമായി പരിഷ്‌ക്കരിക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ സിനിമപ്രദര്‍ശനത്തിന് അനുമതി നല്‍കുന്നത് സെന്‍സര്‍ ബോര്‍ഡാണ്.

എന്നാല്‍ പുതിയ ഭേദഗതി അനുസരിച്ച് നിയമപ്രകാരം സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തിലിടപെടാന്‍ കേന്ദ്രസര്‍ക്കാരിന് സാധിക്കും. വ്യാജപതിപ്പിറക്കിയതായി പരാതി ലഭിച്ചാല്‍ സെന്‌സര്‌ബോര്‍ഡ് അനുമതി നല്കിയ സിനിമകള്‍ കേന്ദ്രത്തിന് പുനഃപരിശോധിക്കാം.കരട് ബില്ലില്‍ കേന്ദ്ര സര്‍ക്കാര്‍ പൊതുജനാഭിപ്രായം തേടി. ജൂലൈ രണ്ടിനുള്ളില് അഭിപ്രായം വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തെ അറിയിക്കാനാണ് നിര്‍ദ്ദേശം നല്കിയിരിത്തുന്നത്.