കോവിഡ് ബാധിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ലെന്ന് കാണിച്ച് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. കൊവിഡ് മരണങ്ങള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് വിശദീകരണം. ദുരന്ത നിവാരണ നിയമപ്രകാരമുള്ള സഹായം കൊവിഡ് മൂലം മരിക്കുന്നവര്‍ക്ക് ഈ ധന സഹായത്തിന് അര്‍ഹതയില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

വിഷയത്തില്‍ സുപ്രീം കോടതി ഇടപെടരുതെന്നും 183 പേജുള്ള സത്യവാങ്മൂലത്തില്‍ പറയുന്നു. നഷ്ട പരിഹാരം നല്‍കാനുള്ള സാമ്പത്തിക സ്ഥിതി സംസ്ഥാന സര്‍ക്കാരുകള്‍ക്കുമില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഹര്‍ജി നാളെ പരിഗണിക്കും.