ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങളെക്കുറിച്ച് പരിശോധിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ ഏറെ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു.ഹോളി അവധിയായതിനാല്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന ബെഞ്ച് ഏപ്രില് അഞ്ചിന് ശേഷം ആയിരിക്കും വിഷയത്തില്‍ വാദം കേള്‍ക്കുക. ഡോ. അശോക് ഗുലാത്തി, ഡോ. പ്രമോദ് ജോഷി, അനില്‍ ഘാന്വത് എന്നിവരടങ്ങുന്നതാണ് സമിതി. നാലംഗ സമിതിയെ ആയിരുന്നു ആദ്യം നിയോഗിച്ചിരുന്നെങ്കിലും സമിതിയില്‍ നിന്ന് ഭൂപീന്ദര്‍ സിങ് സ്വയം പിന്മാറുകയായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ കര്‍ഷകര്‍ വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ഡല്‍ഹി അതിര്‍ത്തിയില്‍ പ്രതിഷേധം തുടരുകയാണ്.കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്ക്കുകയാണ്.
2021-04-01