വ്യാജവിദ്യാഭ്യാസരേഖ : ഷാഹിദ കമാലിന് എതിരെ പരാതി

തിരുവനന്തപുരം: വ്യാജ വിദ്യാഭ്യാസ യോഗ്യത കാണിച്ച് സര്‍ക്കാരിനെ വഞ്ചിച്ചുവെന്നാരോപിച്ച് സംസ്ഥാന വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാലിന് എതിരെ പരാതി. വ്യാജ രേഖകളുടെ പിന്‍ബലത്തിലാണ് ഷാഹിദാ കമാല്‍ ഇല്ലാത്ത യോഗ്യതകള്‍ അവകാശപ്പെട്ട് ജനങ്ങളേയും സര്‍ക്കാരിനേയും പറ്റിച്ചുകൊണ്ടിരിക്കുന്നതെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. തിരുവനന്തപുരം വട്ടപ്പാറ സ്വദേശി അഖില ഖാന്‍ ആണ് ഡിജിപിക്ക് പരാതി നല്‍കിയത്.

ഷാഹിദ കമാല്‍ കേരള സര്വകലാശാലയില്‍ നിന്ന് ബികോം പരീക്ഷ പാസായിട്ടില്ലെന്ന വിവരാവകാശ രേഖയുടെ അടിസ്ഥാനത്തിലായിരുന്നു ആരോപണം. അതേസമയം ഭര്‍ത്താവിന്റെ മരണ ശേഷം വിദൂര വിദ്യാഭ്യാസത്തിലൂടെ ബികോമും പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദവും നേടിയെന്നാണ് ഷാഹിദ അവകാശപ്പെടുന്നത്. എന്നാല്‍ ഏതു വര്‍ഷമാണ് ഈ ബിരുദങ്ങള്‍ നേടിയതെന്നോ ഏത് സര്‍വകലാശാലയില്‍ നിന്നാണ് ബിരുദമെന്നോ ഷാഹിദ പറയുന്നില്ല.