തിരുവനന്തപുരം: പ്രളയ സെസില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഖജനാവിലെത്തി 1705 കോടി. ഈ മാസം ആദ്യം നിയമസഭയില്‍ നല്‍കിയ മറുപടിയിലാണ് സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രളയ സെസിലൂടെ ഉണ്ടായ നേട്ടം വ്യക്തമാക്കുന്നത്.ജൂലൈ വരെയുള്ള കണക്കു കൂടിച്ചേരുമ്പോള്‍ 2000 കോടിയോളം ഈ ഇനത്തില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് മാസം വരെയുള്ള കണക്കാണ് നിയമസഭയില്‍ സണ്ണിജോസഫ് എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായി നല്‍കിയത്.
2019 -20 ലെ ബജറ്റ് പ്രസംഗത്തില്‍, 2019 ആഗസ്ത് മുതല്‍ 2 വര്‍ഷത്തേക്കാണ് പ്രളയ സെസ് ഏര്‍പ്പെടുത്തിയത്. വര്‍ഷം 600 കോടി വീതം ലക്ഷ്യമിട്ട് , 2 വര്‍ഷം കൊണ്ട് 1200 കോടി സമാഹരിക്കുകയായിരുന്നു ലക്ഷ്യം. സംസ്ഥാനത്ത് വില്‍ക്കുന്ന സാധനങ്ങളുടെ വിലയില്‍ ഒരു ശതമാനം അധികനികുതി ഈടാക്കിയാണ് പണം പിരിച്ചത്. അതുകൊണ്ട് ഇനി പളയസെസ് തുടരേണ്ടതില്ലന്നാണ് സര്‍ക്കാര്‍ തീരുമാനം.

