ഇ- സഞ്ജീവനിയില്‍ കൂടുതല്‍ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനങ്ങള്‍ ഉള്‍പ്പെടുത്തിയതായി വീണാജോര്‍ജ്ജ്

veena

തിരുവനന്തപുരം: സര്‍ക്കാരിന്റെ ടെലിമെഡിസിന്‍ സംവിധാനായ ഇ-സഞ്ജീവനി കൂടുതല്‍ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനങ്ങള്‍ ഉള്‍പ്പെടുത്തിയതായി ആരോഗ്യമന്ത്രി വീണാജോര്‍ജ്. ഒന്നരലക്ഷത്തിലധികം ആളുകളാണ് ഇ-സഞ്ജീവനി ആശുപത്രി സന്ദര്‍ശം ഒഴിവാക്കി വീട്ടില്‍ ഇരുന്നുകൊണ്ട് തന്നെ ചികിത്സ തേടിയത്. പ്രതിദിനം ചികിത്സ തേടുന്ന രോഗികളുടെ എണ്ണം 2,000ത്തിന് മുകളിലായി. ഇപ്പോള്‍ സാധാരണ ഒപിക്ക് പുറമെ ദിവസവും സ്‌പെഷാലിറ്റി ഡോക്ടര്‍മാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. നെഞ്ചു/ശ്വാസകോശ രോഗം, ത്വക്ക് രോഗം, ഇഎന്‍ടി, പാലിയേറ്റീവ് കെയര്‍്, ദന്തരോഗം എന്നീ വിഭാഗങ്ങളുടെ ഒപികള്‍ ദിവസവും രാവിലെ 9 മുതല്‍ ഒരു മണി വരെയുണ്ടാകും. നേത്രരോഗ വിഭാഗം, ഹീമോഫീലിയ എന്നീ വിഭാഗങ്ങളിലെ ഒപികള്‍ തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 9 മുതല്‍ ഒരു മണി വരെയും, അസ്ഥിരോഗ വിഭാഗം ഒപി ഞായര്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും, കാര്‍ഡിയോളജി ഒപി വെള്ളിയാഴ്ച 9 മുതല്‍ ഒരു മണി വരെയും, പിഎംആര്‍ ഒപി ചൊവ്വ, വ്യാഴം ദിവസങ്ങളില്‍് വൈകിട്ട് 4 മുതല്‍ 6 വരെയും പ്രവര്‍ത്തിക്കും. സംശയങ്ങള്‍ക്ക് ദിശ 1056, 0471 2552056 എന്നീ നമ്പരുകളില്‍് വിളിക്കാം.