ന്യൂഡല്‍ഹി: ഡെല്‍റ്റ പ്ലസ് വൈറസ് ബാധിച്ച് മധ്യപ്രദേശിലെ ഉജ്ജൈന്‍ ജില്ലയില്‍ ആദ്യം മരണം. മധ്യപ്രദേശ് ആരോഗ്യ വിദ്യാഭ്യാസമന്ത്രി വിശ്വാസ് സാരംഗാണ് മരണവിവരം പുറത്ത് വിട്ടത്. അഞ്ച് രോഗികളാണുണ്ടായിരുന്നത്. മറ്റ് നാല് പേര്‍ രോഗമുക്തരായി. മേയില്‍ ഇവരില്‍ നിന്ന് ശേഖരിച്ച ജനിതക ശ്രേണി പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഡെല്‍റ്റ പ്ലസ് സ്ഥിരീകരിച്ചത്. സ്ഥിതി നിയന്ത്രണ വിധേയമാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മരണമടഞ്ഞയാള്‍ വാക്സിന്‍ സ്വീകരിച്ചിരുന്നില്ല. രോഗമുക്തരായ മറ്റ് നാല് പേരും വാക്സിന്‍ സ്വീകരിച്ചവരാണ്.
എന്നാല്‍, ഡെല്‍റ്റ പ്ലസ് വകഭേദം കോവിഡ് മൂന്നാം തരംഗത്തിന് കാരണമാകുമെന്നതിന് തെളിവില്ലെന്ന് ജനിതക പഠനരംഗത്തെ വിദഗ്ധനും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെനോമിക്സ് ആന്റ് ഇേെന്റഗ്രറ്റീവ് ബയോളജി ഡയറക്ടര്‍ കൂടിയായ ഡോ. അനുരാഗ് അഗര്‍വാള്‍ പറഞ്ഞു. മഹാരാഷ്്രടയില്‍ നിന്ന് സ്വീകരിച്ച 3500 ഓളം സാംപിളുകളില്‍ ജനിതക പരിശോധന നടത്തി. അവിടെ ഡെല്‍റ്റ പ്ലസ് സാന്നിധ്യം കണ്ടെത്തി.എന്നാല്‍ ഡെല്‍റ്റയുടെ ഏതു വകഭേദവും രാജ്യത്ത് ഏഴിടങ്ങളിലായി 40ല്‍ ഏറെ പേരിലാണ് ഡെല്‍റ്റ പ്ലസ് കണ്ടെത്തിയത്. ഇതോടെ മഹാരാഷ്ട്ര, കേരളം, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ജാഗ്രത നിര്‍ദേശവും നല്‍കിയിരുന്നു.

