ബാറുകള്‍ക്ക് പുലര്‍ച്ചെ 3 വരെ തുറക്കാം, പുതിയ എക്‌സൈസ് നയം പരസ്യമാക്കി ഡല്‍ഹി സര്‍ക്കാര്‍

liquor

ന്യൂഡല്‍ഹി : പുതിയ എക്‌സൈസ് നയം പരസ്യമാക്കി ഡല്‍ഹി സര്‍ക്കാര്‍. ദേശീയ തലസ്ഥാനത്തെ മദ്യ വ്യാപാരികളുടെ അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേട്ട ശേഷമാണ് സര്‍ക്കാര്‍ പുതിയ മദ്യനയം പുറത്തിറക്കിയത്. ഹോട്ടലുകള്‍, ക്ലബ്ബുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവയിലെ ബാറുകള്‍ക്ക് പുലര്‍ച്ചെ 3 വരെ തുറക്കാം. എല്ലാ മദ്യവില്‍പ്പനശാലകളിലും വോക്ക്-ഇന്‍ അനുഭവം നല്‍കുന്നതിനും ഡല്‍ഹി സര്‍ക്കാരിന്റെ പുതിയ നയത്തില്‍ ഉള്‍പ്പെടുന്നു.

മാത്രമല്ല മദ്യം വാങ്ങാന്‍ വരുന്നവര്‍ക്ക് ഇഷ്ട ബ്രാന്‍ഡ് തിരഞ്ഞെടുക്കാനുള്ള അവസരം നല്‍കണമെന്നും പുതിയ മദ്യനയത്തില്‍ പറയുന്നു. ഹോം ഡെലിവറിയായി മദ്യം വീട്ടിലെത്തിക്കുന്ന പദ്ധതിയെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നില്ല. കൂടാതെ നിയമപരമായ മദ്യപാന പ്രായം 25 ല്‍ നിന്ന് 21 ആയി കുറയ്ക്കാന്‍ മുമ്പ് നിര്‍ദ്ദേശിച്ചിരുന്ന കാര്യത്തെക്കുറിച്ചും നയത്തില്‍ പരാമര്‍ശിക്കുന്നില്ല. പ