രാജ്യതലസ്ഥാനത്ത് 24 മണിക്കൂറിനിടെ 66 കോവിഡ് കേസുകള്‍ മാത്രം

covid

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് 24 മണിക്കൂറിനിടെ ഒരു കോവിഡ് മരണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 66 കോവിഡ് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തതും.
അതുകൊണ്ട് തന്നെ തിങ്കളാഴ്ചയോടെ തിയേറ്ററുകള്‍ തുറക്കും. സംസ്ഥാന ഭരണസമിതിയാണ് ഇക്കാര്യം അറിയിച്ചത്. 50 ശതമാനം പേരെ പ്രവേശിപ്പിച്ചുകൊണ്ടായിരിക്കും ഇത്. മാത്രമല്ല, തിങ്കളാഴ്ച മുതല്‍ ട്രെയിനുകളിലും ബസുകളിലും മുഴുവന്‍ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കാം. നിലവില്‍ 50ശതമാനം പേര്‍ക്ക് മാത്രം പ്രവേശനം അനുവദിച്ചുകൊണ്ടാണ് ബസും, മെട്രോയും സര്‍വ്വീസുകള്‍ നടത്തുന്നത്.