രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ അമേരിക്കയാണെന്ന് ക്യൂബന്‍ പ്രസിഡന്റ്

ഹവാന: ക്യൂബയെ അസ്ഥിരപ്പെടുത്താനുള്ള അമേരിക്കയുടേയും ക്യൂബന്‍ വിപ്ലവ വിരോധികളുടേയും ശ്രമമാണ് രാജ്യത്ത് നടക്കുന്നതെന്ന് പ്രസിഡന്റ് മിഗ്വേല്‍ ഡിയസ് കനേല്‍. യുഎസ് സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്ന് പണം വാങ്ങിയ ഗ്രൂപ്പാണ് പ്രതിഷേധം നടത്തുന്നതെന്നും വരും ദിവസങ്ങളില്‍ സര്‍ക്കാര്‍ അനുകൂലികളോട് രംഗത്തിറങ്ങാനും അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ ക്യൂബയില്‍ ഒരുവിഭാഗം പ്രക്ഷോഭവുമായി രംഗത്തെത്തിയിരുന്നു. പലയിടത്തും പ്രക്ഷോഭകരും പൊലീസും തമ്മില്‍ സംഘര്‍ഷവും ഉണ്ടായി.
സാമ്പത്തികരംഗത്തെ തകര്‍ച്ചയാണ് പ്രക്ഷോഭങ്ങള്‍ക്ക് കാരണം.