കൊച്ചി: ഐഷ സുല്‍ത്താനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് സിപിഐ. കവരത്തി പൊലീസ് രജിസ്റ്റര്‍ ചെയ്ത രാജ്യ ദ്രോഹ കേസില്‍ നിയമ സഹായം നല്‍കാനൊരുക്കമാണെന്നും നിലപാട് എന്താണെന്ന് അറിയിക്കണമെന്നും സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു വ്യക്തമാക്കി. ഈ മാസം 20 ന് കവരത്തി പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ആണ് ഐഷ സുല്‍ത്താനയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ അവര്‍ എന്ത് നിലപാട് എടുക്കുന്നു എന്നുകൂടി അറിഞ്ഞശേഷം ആയിരിക്കും തുടര്‍നടപടികള്‍.
അതേ സമയം, മുന്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത് തമ്പാന്റെ നേതൃത്വത്തില്‍ ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി സി പി ഐ നിയമസഹായ വേദി രൂപീകരിച്ചു.കസുകളുടെ നടത്തിപ്പിനായി കൊച്ചിയില്‍ പ്രത്യേക ഓഫീസ് തുറക്കും.
സമരവുമായി ബന്ധപ്പെട്ട കേസുകള്‍ മുഴുവനായും കൈകാര്യം ചെയ്യും. സൗജന്യമായാകും നിയമ സഹായ വേദിയുടെ പ്രവര്‍ത്തനം.അഡ്മിനിസ്‌ട്രേറ്ററുടെ നിലപാടുകള്‍ക്കെതിരെ സമരം ചെയ്ത ഒട്ടനവധി പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവര്‍ക്ക് എല്ലാവര്‍ക്കും ഒരുപോലെ സഹായം നല്‍കും.ഐഷ സുല്‍ത്താനയ്ക്ക് പിന്തുണയുമായി ലക്ഷദ്വീപില്‍ പ്രക്ഷോഭം നടത്തുന്ന സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

