സിപിഐ അംഗത്വത്തില്‍ നിന്ന് ഒഴിവാക്കിയത് ഔദ്യോഗിക അറിയിപ്പുകളില്ലാതെയെന്ന് അഡ്വ.എ. ജയശങ്കര്‍

കൊച്ചി: സിപിഐ അംഗത്വത്തില്‍ നിന്ന് തന്നെ ഒഴിവാക്കിയത് ഔദ്യോഗിക അറിയിപ്പുകളൊന്നുമില്ലാതെയാണെന്ന് അഡ്വ.എ. ജയശങ്കര്‍. മെമ്പര്‍്ഷിപ്പ് പുതുക്കുന്ന റിവ്യൂ മീറ്റിങിന് പോകാന്‍ തിരക്ക് കാരണം സാധിച്ചിരുന്നില്ല.ജയശങ്കറിനെ സിപിഐയില്‍ നിന്ന് ഒഴിവാക്കിയതായി സിപിഎം മുഖപത്രത്തില്‍ വാര്‍ത്തയുണ്ടായിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.സാമൂഹിക മാധ്യമങ്ങളിലും ചാനലുകളിലും സിപിഐയേയും എല്‍ഡിഎഫിനേയും മോശമാക്കുന്ന അഭിപ്രായ പ്രകടനം നടത്തിയതിനാണ് ജയശങ്കറിനെ ഒഴിവാക്കിയതെന്നാണ് റിപ്പോര്‍ട്ട്.