ന്യൂഡല്‍ഹി: മൂന്നാംഘട്ട വ്യാപനത്തെ ശക്തമായി പ്രതിരോധിക്കാന്‍ പാക്കേജുമായി കേന്ദ്ര സര്‍ക്കാര്‍. ഇതിനായി 20,000 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കിവയ്ക്കാന്‍ പോകുന്നത്.
കൊവിഡ് ചികിത്സാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനാണ് പാക്കേജ് കൊണ്ട് ഉദ്ദേശിക്കുന്നത്.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴില്‍ വരുന്നയിടങ്ങളിലെ ചികിത്സാ സൗകര്യങ്ങളുടെ വികസനം, ആശുപത്രി കിടക്കകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക, മെഡിക്കല്‍ സൗകര്യങ്ങളും മരുന്നുകളും ആവശ്യത്തിന് എത്തിക്കുക, കൂടുതല്‍ ലബോറട്ടറികളും ടെസ്റ്റിംഗ് സൗകര്യങ്ങളും ഏര്‍പ്പെടുത്തുക എന്നിവയൊക്കെ പാക്കേജിലൂടെ തയ്യാറാക്കും.
രാജ്യത്ത് മൂന്നാംഘട്ട വ്യാപനം തീര്‍ച്ചയായും ഉണ്ടാകുമെന്നും ഡെല്‍റ്റാ പ്‌ളസ് കൊവിഡ് വകഭേദം കണ്ടെത്തിയതുമാണ് ശക്തമായ പ്രതിരോധ മാര്‍ഗത്തിലേക്ക് കേന്ദ്ര സര്‍ക്കാരിനെ ചിന്തിപ്പിച്ചത്.
